KARASSERYLOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാരശ്ശേരി മാഷൊപ്പം ബഷീർ കഥകളിലൂടെ ഒരു യാത്ര; എഴുത്തുകാരന്റെ 75-ാം പിറന്നാൾ ആഘോഷമാക്കി എൻഎസ്എസ് വോളണ്ടിയർമാർ.

കാരശ്ശേരി : 75ാം പിറന്നാൾ ആഘോഷിക്കാനും ഒപ്പം ബഷീർ കഥകളിലൂടെ സഞ്ചരിക്കാനുമായി എം എൻ കാരശ്ശേരിക്കൊപ്പം ചേർന്ന് എൻഎസ്എസ് വളണ്ടിയർമാരും.ആനയാംകുന്ന് വി എം എച്ച് എം എച്ച് എസ് എസ് എൻ എസ് എസ് വോളണ്ടിയർമാരാണ് കാരശ്ശേരി മാഷിൻ്റെ 75ാം പിറന്നാളിൽ പങ്കു ചേർന്ന്പൊന്നാട അണിയിക്കുകയും മധുരം പങ്കുവെക്കുകയും ചെയ്തത്. . വായന ബഷീറിൽ നിന്ന് തുടങ്ങുന്നതാണ് നല്ലതെന്നും വിനയമാണ് വിജയത്തിനായി വേണ്ട ഏറ്റവും അടിസ്ഥാന പരമായ ഘടകം എന്നും ഡോ; എം എൻ കാരശ്ശേരി പറഞ്ഞു.

വായനയിലൂടെ ചിന്തയും തിരിച്ചറിവും വളർത്തുന്നത്ര വേറെ ഒന്നിനെയും ആശ്രയിച്ചിട്ടു കാര്യമില്ല എന്ന ചിന്ത ബോധമാണ് വളരേണ്ടതെന്നും സമയവും പണവും മാറ്റിവെക്കാൻ കഴിയുമെങ്കിൽ ചിന്താബോധവും ആസ്വാദനവും വളർത്താൻ കഴിയുന്ന മറ്റൊന്ന് യാത്രയാണെന്നും എം എൻ കാരശ്ശേരി പറഞ്ഞു.സാഹിത്യവും സിനിമയും രാഷ്‌ട്രീയവും ഇടകലർന്ന ചർച്ചയിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും എം എൻ കാരശ്ശേരി തയ്യാറായി.പരിപാടിയിൽ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.വിനസീറ , സ്കൂൾ സാഹിത്യ വേദി കൺവീനർ ടി. പി നൗഫൽ പുല്ലാളൂർ ,എൻ എസ് എസ് വോളണ്ടിയർമാരായ അറഫ, മന്ന ഫാത്തിമ, മുഹമ്മദ് ഷാമിൽ, എം ടിഅദ്നാൻ എന്നിവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com