
തിരുവമ്പാടി: ടി.ഡി.ആർ.എഫ് (TDRF) തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ മെമ്പർമാർക്കുള്ള ഐ.ഡി കാർഡ് വിതരണവും എം.എൽ.എ സ്വീകരണവും ഇന്ന്. തിരുവമ്പാടി ബസ് സ്റ്റാൻഡിലുള്ള ഓപ്പൺ സ്റ്റേജിൽ ആണ് വൈകിട്ട് മൂന്നുമണിക്ക് പരിപാടി സംഘടിപ്പിക്കുന്നത് മെമ്പർമാർക്കുള്ള ഐ.ഡി കാർഡ് വിതരണവും, എം.എൽ.എ-ക്കുള്ള സ്വീകരണവും സംയുക്തമായി നടക്കും.ചടങ്ങിൽ യൂണിറ്റ് വളണ്ടിയർ ക്യാപ്റ്റൻ ഷംസുദ്ദീൻ പുന്നക്കൽ സ്വാഗതം ആശംസിക്കും. യൂണിറ്റ് കോഡിനേറ്റർ മുസ്തഫ പരിപാടിയിൽ അധ്യക്ഷത വഹിക്കും. ടി.ഡി.ആർ.എഫ് സംസ്ഥാന ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് ടി.ഡി.ആർ.എഫ് പ്രവർത്തനങ്ങളെ വിശിഷ്ടാതിഥികൾക്ക് പരിചയപ്പെടുത്തി സംസാരിക്കും.തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ സി കെ കാസിം ഉദ്ഘാടനം ചെയ്യും.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബേബി ഷിബു,അജിത (വൈസ് പ്രസിഡണ്ട്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്)ബിന്ദു ജോൺസൺ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, തിരുവമ്പാടി)ഫിറോസ് ഖാൻ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തിരുവമ്പാടി)മനോജ് വാഴപറമ്പിൽ (ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തിരുവമ്പാടി),പൊതുപ്രവർത്തകൻ അജു എം മാനവൽ, കെഎസ്കെടിയു പ്രതിനിധി കെ കെ ദിവാകരൻ,തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, കെഎസ്ഇബി കെഎസ്ആർടിസി ഉദ്യോഗസ്ഥർ ടി.ഡി.ആർ.എഫ് ജില്ലാ കോഡിനേറ്റർ അഷ്റഫ് പയ്യാനക്കൽ, ജില്ലാ വളണ്ടിയർ ക്യാപ്റ്റന്മാരായ ഷൈജു ഒടുമ്പ്ര, നൗഷാദ് നല്ലളം, ജില്ലാ ഡിസിപ്ലിൻ കോഡിനേറ്റർ അബൂബക്കർ കുന്ദമംഗലം, ജില്ലാ ട്രഷറർ സുജിത്ത് പാൽ എന്നിവർ സംബന്ധിക്കും. തിരുവമ്പാടി ടി.ഡി.ആർ.എഫ് യൂണിറ്റ് ഫിനാൻസ് കോഡിനേറ്റർ അസൈൻ മൂഴിക്കൽ നന്ദി രേഖപ്പെടുത്തും.ടി.ഡി.ആർ.എഫ് പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഏവരും പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു



