KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

തുഷാരഗിരിയിൽ KL11 അഡ്വഞ്ചർ ഫൺ ട്രാക്ക് ജൂലൈ 19ന്. മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റ്.

കോടഞ്ചേരി :മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ 12-ാം എഡിഷന്റെ പ്രീ-ഇവന്റായി സംഘടിപ്പിക്കുന്ന ‘KL11 അഡ്വഞ്ചർ ഫൺ ട്രാക്ക്’ ജൂലൈ 19 ഞായറാഴ്ച കൊടഞ്ചേരി തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ വെച്ച് നടക്കും. KL11 ഓഫ്-റോഡേഴ്സ് അവതരിപ്പിക്കുന്ന ഈ പരിപാടി തുഷാരഗിരി അഡ്വഞ്ചർ പാർക്കും മലബാർ റിവർ ഫെസ്റ്റിവലും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. “ഇതൊരു മത്സരമല്ല, ഒരു ട്രാക്ക് റൈഡ് ആണ്” എന്ന സന്ദേശവുമായി എത്തുന്ന ഈ ഓഫ്-റോഡ് റൈഡിന്റെ ഫ്ലാഗ് ഓഫ് രാവിലെ 8:30-ന് കൊടഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവ്വഹിക്കും.

കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (KATPS), ഇന്ത്യൻ കയാക്കിംഗ് ആൻഡ് കാനോയിംഗ് അസോസിയേഷൻ (IKCA), കേരള സർക്കാർ എന്നിവരുടെ പൂർണ്ണ പിന്തുണയോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. വരാനിരിക്കുന്ന ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിലേക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ അഡ്വഞ്ചർ പ്രേമികൾക്ക് പ്രകൃതിയോട് ചേർന്ന് ആവേശകരമായ ഒരു അനുഭവം നൽകുകയാണ് ലക്ഷ്യം. ഈ റൈഡിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് 800 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് 9738313621 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com