KODANECHERYLOCAL NEWSNewsUncategorized

തൂഫാനോടൊപ്പം എൻ്റെ വിദ്യാലയം’ സിഗ്നേച്ചർ ക്യാംപയിൻ സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സർക്കാരിൻ്റെ ‘തൂഫാനോടൊപ്പം എൻ്റെ വിദ്യാലയം’ പദ്ധതിയോട് സഹകരിച്ച് കൊണ്ട് സ്കൗട്ട്സ്,ഗൈഡ്സ് & എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സിഗ്നേച്ചർ ക്യാംപയിൻ നടത്തി.ലഹരിക്കെതിരെ സന്ദേശം നൽകി ഉദ്ബോധിപ്പിച്ച ശേഷം സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് ആദ്യ കൈയ്യൊപ്പ് ചാർത്തി സിഗ്നേച്ചർ ക്യാം‌പയിൻ ഉദ്ഘാടനം ചെയ്തു.രാസലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സ്കൂളിലെ വിദ്യാർത്ഥികൾ,അദ്ധ്യാപക – അനദ്ധ്യാപകർ,രക്ഷിതാക്കൾ എന്നിവർ ‘Say No To Drugs’ ബാനറിൽ കൈയ്യൊപ്പ് ചാർത്തി.

കൂടാതെ സമൂഹത്തിൽ ലഹരി ഉപയോഗം മൂലം ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കൾ വിവരിച്ചുകൊണ്ടുള്ള സന്ദേശമുൾപ്പെടുത്തിയ ചാർട്ട് പ്രദർശനം,ഉപന്യാസ മത്സരങ്ങൾ തുടങ്ങിയവ നടത്തി.ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ട്രൂപ്പ് ലീഡർ ഏബൻ ബിജോ,ഗൈഡ് കമ്പനി ലീഡർ അനന്യ രവി,സ്കൗട്ട് എബ്രിഡ് ജീവൻ,സ്കൗട്ട് ജോയസ് പയസ്,ഗൈഡ് എൽന സിജോ,ഗൈഡ് അനാമിക സുരേന്ദ്രൻ,എൻ.എസ്.എസ് ലീഡേഴ്സായ സാന്ത്വന ബിന്നി,അബിൻ ബാബു,ആദിൽ ശ്യാം,വൈഗ മനോജ്,അദ്ധ്യാപകരായ മേരി ഷൈല,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാംപ്റ്റൻ ലീന സക്കറിയാസ്,പ്രോഗ്രാം ഓഫീസർമാരായ സീലിയ തോമസ്,ആഷ മോഹൻലാൽ സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com