രാഹുൽ ബ്രിഗേഡ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.

മുക്കം:സന്നദ്ധ – ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം നടത്തി വരുന്ന രാഹുൽ ബ്രിഗേഡിന് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു. ബി പി മൊയ്‌ദീൻ സേവ മന്ദിറിൽ ചേർന്ന കമ്മിറ്റി രൂപീകരണ യോഗം കോൺഗ്രസ്സ് മുക്കം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സിറാജ്ജുദ്ധീൻ ഉദ്ഘാടനം ചെയ്തു.സഹീർ എരഞ്ഞോണ അധ്യക്ഷത വഹിച്ചു. കെഎം പൗലോസ്, അബ്ദുറഹിമാൻ മേലേടത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് നിഷാദ് വീച്ചി,സാദിഖ് കുറ്റിപറമ്പ്, നിഷാദ്, തനുദേവ്, ഗഫൂർ അടിവാരം,ലറിൻ , റിയാസ് കക്കവയൽ, റഷീദ് മലപുറം, സലീം മറ്റത്തിൽ, സന്ദീപ് സലീം തോട്ടത്തിൻ കടവ്, മുന്ദിർ ചേന്ദമംഗല്ലൂർ, സംസാരിച്ചു.
പുതിയ ഭാരവാഹിക ളായി കെ.പി.ഫൈസൽ (ചെയർമാൻ)സഹീർ എരഞ്ഞോണ (കൺവീനർ)സാദിഖ് കുറ്റിപറമ്പ് (ചീഫ് കോഡിനേറ്റർ )നിഷാദ് വീച്ചി (വർക്കിങ്ങ് ചെയർമാൻ ) മുന്ദിർ (വർക്കിങ്ങ് കൺവീനർ )ജോർജ് കുട്ടി,നിഷാദ് മുക്കം,തനുദേവ്, സുഭാഷ് മണാശ്ശേരി,ബിജു ഒത്തിക്കൽ (എക്സികുട്ടീവ് അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു



