എയിംസ് മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

മുക്കം: നിർദ്ദിഷ്ട എയിംസ് ജില്ലയിലെ കിനാലൂരിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ഡിവൈഎഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മുൻ എൽഡിഎഫ് സർക്കാരിൻ്റെ നിരന്തരമായ സമ്മ ർദ്ദത്തിൻ്റെ ഫലമായാണ് കേന്ദ്ര ആ രോഗ്യവകുപ്പ് കേരളത്തിന് എയിം സ് അനുവദിക്കാമെന്നും അതി നാ യി അനുയോജ്യമായ സ്ഥലം ക ണ്ടെത്തണമെന്നും സംസ്ഥാന ത്തെ അറിയിച്ചത്. അതനുസരിച്ച് കിനാലുരിൽ എയിംസിന് അനുയോജ്യ മായ സ്ഥലം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യവകുപ്പിനെ രേഖാമൂലം സംസ്ഥാന സർക്കാർ അറിയിച്ച താണ്.കിനാലൂർ, കാന്തലോട് വില്ലേജുകളിലെ 252 ഏക്കർ ഭൂമി യാണ് അന്ന് സംസ്ഥാന സർക്കാർ എയിംസിനായി കണ്ടെത്തിയത്.
എല്ലാ അടിസ്ഥാന സൗകര്യങ്ങളും, പ്രത്യേകിച്ച് വെള്ളം, വൈദ്യുതി തുടങ്ങിയവ ലഭ്യമാവുന്ന സ്ഥല മാണിത്. മാത്രമല്ല റെയിൽവേ സ്റ്റേഷനെയും കോഴിക്കോട് വിമാനത്താവളത്തെയും ബന്ധിപ്പിക്കാൻ കഴിയുന്ന റോഡ് സൗകര്യവുമുണ്ടെന്ന് നേരത്തെ തന്നെ കേന്ദ്രആരോഗ്യവകുപ്പിനെ രേഖാപരമായി അറിയിച്ചിട്ടുള്ളതും ആവശ്യമായ എല്ലാ നടപടിക്രമ ങ്ങളും നീങ്ങി ക്കഴിഞ്ഞതുമാണ് എന്നിട്ടും എയിംസ് കോഴിക്കോടിന് നഷ്ടപ്പെടുത്തുന്ന തരത്തിൽ ആലോചന നടത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇത് കോഴിക്കോടിനോടും പൊതു വെ മലബാറിനോടുമുള്ള തികഞ്ഞ അവഗണനയും നിക്ഷിപ്‌ത താൽപര്യങ്ങളും മൂലമാണ്. കിനാ ലൂരിൽ തന്നെ എയിംസ് സ്ഥാപി ക്കാനാവശ്യമായ തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊ ള്ളണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളന ത്തിൻ്റെ പ്രതിനിധി സമ്മേളനം മുക്കം മുസ്ലിം ഓർഫനേജ് ഒ എസ്എ ഓഡിറ്റോ റിയത്തിലെ “പുഷ്പ ൻ നഗറി’ൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ അരുൺ അധ്യക്ഷ നായി. സംസ്ഥാന കമ്മറ്റി അംഗം കെ ഷഫീഖ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ എം നീനു രക്ത സാക്ഷി പ്രതിജ്ഞ ചൊല്ലി. ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് പ്രവർ ത്തന റിപ്പോർട്ടും ട്രഷറർ ദിപു പ്രേംനാഥ് കണക്കും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ടി വിശ്വനാഥൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗ ങ്ങളായ എം വിജിൻ എംഎൽഎ, ഗ്രീഷ്മ അജയഘോഷ്, എം ഷാജിർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി സി ഷൈജു.കെ എം സച്ചിൻ ദേവ് എന്നിവർ പങ്കെടുക്കുന്നു. രക്തസാക്ഷി ഷിബിൻ്റെ പിതാവ് ഭാസ്ക്കരന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉപഹാരം നൽകി. സ്വാഗത ഗാനം എഴുതിയ എസ് കെ സജീഷിന് സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഉപഹാരം കൈമാറി. പ്രതിനിധി സമ്മേളനത്തിൽ 17 ബ്ലോക്ക് കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ അടക്കം 380 പേർ പങ്കെടുക്കുന്നു.ചൊവ്വ വൈകിട്ട് ഭാരവാഹി തെരഞ്ഞെടു പ്പോടെ സമ്മേളനം സമാപിക്കും



