LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി

മുക്കം : പ്രമുഖ സാമൂഹിക പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ കാരശ്ശേരി സലാം നടുക്കണ്ടി (78) നിര്യാതനായി. പരേതരായ എൻ സി മുഹമ്മദ് ഹാജിയുടെയും, ആയിഷക്കുട്ടി ഹജ്ജുമ്മയുടെയും മകനാണ്.മുക്കം മുസ്ലീം ഓർഫനേജ് സ്കൂൾ, മുട്ടിൽ ഓർഫനേജ് സ്കൂൾ, ചേന്ദമംഗലൂർ യു പി സ്കൂൾ, മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഗുരുശ്രേഷ്ഠ അവാർഡ് ജേതാവാണ്. മുക്കം വികസന സമിതി കൺവീനർ, കേരള ഗവൺമെൻറ് ടീച്ചേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, കെ എസ് എസ് പി യു പഞ്ചായത്ത് കമ്മിറ്റി അംഗം, ഇരുവഞ്ഞി സംരക്ഷണ സമിതി ചെയർമാൻ, മുക്കം പ്രസ് ഫോറം അംഗം, വികാസ് കറുത്തപറമ്പ് പ്രസിഡണ്ട്, കാരശ്ശേരി യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സക്കീന (ചേന്ദമംഗലൂർ). മക്കൾ: ഡോ. സാഗർ സലാം (ഭംഗി ദന്താശുപത്രി എടവണ്ണപ്പാറ), സാമിർ സലാം, ആയിഷ കുട്ടി (ഖത്തർ),മരുമക്കൾ: ഷമീർ മേത്തലയിൽ (ഖത്തർ), ഫാസിന (നടുവണ്ണൂർ), അമൽ (നിലമ്പൂർ).സഹോദരങ്ങൾ: എം എൻ കാരശ്ശേരി, നടുക്കണ്ടി അബൂബക്കർ, ഉമ്മയ്യക്കുട്ടി (പന്നിക്കോട്).ഖബറടക്കം ഇന്ന് (14-07-2026-ചൊവ്വ) വൈകുന്നേരം 05:30-ന് കാരശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com