LOCAL NEWSതിരുവമ്പാടി മണ്ഡല വാർത്തകൾ,

എം എൽ എ യുടെ ‘ജനമിത്രം’ പദ്ധതി ഒന്നാം ഘട്ടത്തിന് സമാപനം

മുക്കം: തൻ്റെ വാർഡിലെ വികസന – ക്ഷേമ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കാനായി
എം എൽ എ അടക്കമുള്ളവരുടെ ഓഫീസുകൾ കയറി ഇറങ്ങിയിരുന്ന ജനപ്രതിനിധികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ച് തിരുവമ്പാടി എം എൽ എയുടെ ജനമിത്രം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് സമാപനമായി. തിങ്കളാഴ്ച പുതുപ്പാടിയിൽ നിന്നാരംഭിച്ച് ചൊവ്വാഴ്ച വൈകീട്ടോടെ മുക്കം നഗരസഭയിൽ സമാപിക്കുമ്പോൾ മണ്ഡലത്തിലെ 150 ഓളം ജനപ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ സി.ഡി.എസ് പ്രസിഡൻ്റുമാർ എന്നിവരുമായാണ് എം എൽ എ സംവദിച്ചത്.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കുകയും ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുകയും ലക്ഷ്യമിട്ടാരംഭിച്ച് നടന്ന പദ്ധതി ജനപ്രതിനിധികൾക്കും പുതിയ അനുഭവമായി മാറി. തിരുവമ്പാടി എംഎൽഎ സി. കെ. കാസിം ‘നേരിൽ കേൾക്കാം, ഒന്നിച്ച് മുന്നേറാം’ എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വാർഡ് തലം മുതലുള്ള ജനപ്രതിനിധികൾ  സംഗമത്തിൽ പങ്കെടുക്കുകയും ഓരോരുത്തരും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുകയും അപ്പപ്പോൾ പരിഹാരം കാണേണ്ടതിന് യോഗത്തിൽ വെച്ച് തന്നെ പരിഹാരം കാണുകയും ചെയ്തു. ബാക്കിയുള്ളവക്ക് ആവശ്യമായ ഇs പെടലുകൾ നടത്തി പരിഹാരം കണ്ടെത്താൻ
ശ്രമിക്കുമെന്നും എം എൽ എ അറിയിച്ചു. പദ്ധതിക്ക് തുടർ പ്രവർത്തനമുണ്ടാവുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമസഭകൾ പൂർത്തിയാവുന്നതോടെ വീണ്ടും ഒന്നിച്ചിരുന്ന് വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും സി.കെ കാസിം എം എൽ എ അറിയിച്ചു. രണ്ടാം ദിവസം
  കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നാരംഭിച്ച കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലെ സന്ദർശനത്തിന് ശേഷംമുക്കം നഗരസഭയിൽ സമാപിച്ചു.
ഓരോ പ്രദേശവും നേരിടുന്ന വികസന-അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാര നടപടികൾക്ക് രൂപം നൽകുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം. വാർഡ് തലത്തിൽ ഉയരുന്ന വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള പ്രവർത്തനരീതിക്കും യോഗങ്ങളിൽ രൂപം നൽകി.
മണ്ഡലത്തിലെ വികസന പദ്ധതികളുടെ പുരോഗതി, പൂർത്തിയാകാതെ കിടക്കുന്ന പ്രവൃത്തികൾ, കുടിവെള്ളം, റോഡുകൾ, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ആവശ്യങ്ങൾ ജനപ്രതിനിധികളിൽ നിന്ന് നേരിട്ട് കേട്ട് തുടർനടപടികൾക്ക് മുൻഗണന നിശ്ചയിക്കാനാണ് എംഎൽഎയുടെ തീരുമാനം.
ജനപ്രതിനിധികളുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെ ഭരണ-വികസന- ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗവും കാര്യക്ഷമതയും കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എം എൽ എ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com