LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മുക്കത്ത് ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ്: യുവാവ് പോലീസ് പിടിയിൽ

മുക്കം: സ്വർണ്ണം പൂശിയ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ഒരാൾ മുക്കം പൊലീസിൻ്റെ പിടിയിലായി.മുക്കത്തെ സ്വകാര്യ ഫൈനാൻസിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ചാത്തമംഗലം മലയമ്മ സ്വദേശി മണിയേടത്ത് കുയ്യിൽ സിനാനാണ് പിടിയിലായത്. ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണം പൂശിയ മുക്കുപണ്ടം പണയപ്പെടുത്തി 1,29,499 രൂപയാണ് ഇവിടെ നിന്ന് തട്ടിയത്. ഇക്കഴിഞ്ഞ മെയ് 25നാണ് സംഭവം. ജൂൺ 4 ന് ബാങ്കിൻറെ ഫിനാൻസിന്റെ ഓഡിറ്റർ എത്തി സ്വർണ്ണം പരിശോധിച്ചപ്പോഴാണ് സ്വർണ്ണം പൂശിയ മുക്ക് പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഫിനാൻസിന്റെ ഏരിയാ ഹെഡ് മുക്കം പോലീസിൽ നൽകിയ പരാതിയിൽ ജൂൺ 23 ന് മുക്കം പോലീസ് കേസെടുക്കുകയും ഇന്നലെ പ്രതിയായ സിനാനെ ചാത്തമംഗലം മലയമ്മയിലെ വീട്ടിൽ നിന്നും പിടികൂടുകയുമായിരുന്നു. മറ്റൊരു സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചസംഭവത്തിൽ മുക്കം പോലീസ് മറ്റ്‌ രണ്ട് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സ്വർണ്ണം പൂശിയ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com