
മുക്കം: മലബാർ റിവർ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി സാഹസികാസ്വാദകർക്കായി കൊടിയത്തൂരിൽ വണ്ടിപ്പൂട്ട് മത്സരം സംഘടിപ്പിക്കുന്നു.കൊടിയത്തൂർ ഗ്രാമപഞ്ചായത്തും അഡ്വഞ്ചർ ക്ലബ്ബ് ചെറുവാടിയും സംയുക്തമായാണ് “4×4 വണ്ടിപ്പൂട്ടും ചളിക്കളിയും” ഒരുക്കുന്നത്. ജൂലൈ 19-ന് സൗത്ത് കൊടിയത്തൂരിലാണ് മത്സരം.ചെളിയും കല്ലും നിറഞ്ഞ പ്രത്യേകമായി സജ്ജീകരിച്ച ഓഫ്‌റോഡ് ട്രാക്കിൽ കരുത്തുറ്റ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളും പരിചയസമ്പന്നരായ ഡ്രൈവർമാരും മാറ്റുരക്കുന്ന മത്സരമാണ് ഒരുക്കിയിട്ടുള്ളത്. സാഹസിക കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണത്തിനും ജനപങ്കാളിത്തം വർധിപ്പിക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. മത്സരത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഓഫ്‌റോഡ് ടീമുകൾ പങ്കെടുക്കും. പൊതുജനങ്ങൾക്കും ഓഫ്‌റോഡ് പ്രേമികൾക്കും മത്സരം നേരിട്ട് ആസ്വദിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും നിയാസ് (97457 92809), ലുബീബ് (62386 09752), മഹ്റൂഫ് (96332 61667) എന്നിവരെ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത അധ്യക്ഷത വഹിച്ചു.കേരളത്തിന്റെ പരമ്പരാഗത കാർഷിക സംസ്കാരത്തിന്റെയും കായിക വിനോദത്തിന്റെയും പ്രൗഢി വിളിച്ചോതുന്ന വണ്ടിപ്പൂട്ട് മത്സരം റിവർ ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി മാറ്റാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഫെസ്റ്റിന്റെ ഭാഗമായി വിപുലമായ ജനപങ്കാളിത്തത്തോടെ മത്സരം ജനകീയ ഉത്സവമാക്കി മാറ്റാൻ യോഗം തീരുമാനിച്ചു.ചടങ്ങിൽ ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം,മെമ്പർമാരായ ആയിഷ ചേലപ്പുറത്ത്, പി.അഹമ്മദ് കുട്ടി, കസ്നഹമീദ്, ടി.പി ഷറഫുദ്ധീൻ,പ്രേമ കോട്ടമ്മൽ, എം.പി ജുമൈല, എസ്.എ നാസർ, ഫെസ്റ്റിവൽ ഭാരവാഹികളായ ബോസ് ജേക്കബ്, അജു എമ്മാനുവൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ കെ.പി അബ്ദുറഹിമാൻ, കെ.ടി മൻസൂർ, മജീദ് മൂലത്ത്, എൻ.ജമാൽ, അബ്ദുസ്സലാംചാലിൽ, റിനീഷ് കളത്തിങ്ങൽ, കെ . അബ്ദുസ്സലാം, എ.എം നൗഷാദ്, സി.കെസലാം, അബ്ദുള്ള കോയ,സുഹാസ് എന്നിവർ സംസാരിച്ചു.ചെയർപേഴ്സണായി ടി. കവിത, കൺവീനറായി സുജ ടോം, ട്രഷററായി എം.പി ജുമൈല, കോ-ഓർഡിനേറററായി എസ്.എ നാസർ എന്നിവരെ തെരഞ്ഞെടുത്തു. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി



