പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രൈനിംഗ് കോഴ്‌സിൻ്റെ പ്രചരണാർത്ഥം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൂടരഞ്ഞി: ഇസ്ലാമിക് ചാരിറ്റബിൾ സൊസൈറ്റിയും മുക്കം യൂനാനി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .
താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ എസ് പി സ്കൂളിൽ നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡൻ്റ് വി .അബ്ദുമോൻ ഹാജിയുടെ അധ്യക്ഷനായി.
സി.കെ കാസിം ഉദ്ഘാടനം ചെയ്യ്തു. മെഡിക്കൽ ക്യാമ്പിന് ഡോ മുനവ്വർ എ.പി,
ഡോ ഷിബിൽ ബക്കർ ഡോ ഫാത്തിമ നൗറിൻ, എന്നിവർ രോഗികളെ പരിശോധിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി സൗജന്യ ചികത്സ,മരുന്ന് കുറഞ്ഞ നിരക്കിൽ ഹിജാമ തെറാപ്പി എന്നിവ ഒരുക്കിയിരുന്നു’
അബ്ദുൽ റസാഖ് മൗലവി ഷാഫിൻ ഫൈസി, ഷുക്കൂർ ഫൈസി,ഹംസ മുസ്‌ലിയാർ,മുഹമ്മദാലി ദാരിമി അലവി കുട്ടി നടക്കൻ,ഷുകൂർ മിനർവ്വ , കെ.ഐ.സി.എസ് പ്രസിഡൻ്റ് ഷിഹാബ് കെ.പി ,മുജീബ് കാട്ടിലക്കണ്ടി ,ബഷീർ ചെറുവറ്റ പോയിൽ, ഹംസ വലിയ വീട്ടിൽ, നസീർ തട പറമ്പിൽ, റഹീം മയ്യു ണ്ണിയിൽ, മുഹമ്മദ് നസൽ മയ്യുണ്ണിയിൽ പ്രസംഗിച്ചു.
ഖമറുബാൻസിറാജ്, സാജിദ നാസർ, സജ്ന കെ.പി .ജസിൻ ബാനു ,
ജംസ്ന ഹംസ എന്നിവർ നേതൃത്വം നൽകി.



