
തിരുവമ്പാടി:പുല്ലുരാംപാറ റബ്ബർ ഉത്പാദക സംഘത്തിൻ്റെയും റബ്ബർ ബോർഡിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാളെ ചൊവ്വ (24/01/2023) ഉച്ചകഴിഞ്ഞ് 2.30 ന് പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് പാരീഷ് ഹാളിൽ വെച്ച് സെമിനാറും ക്ലാസും നടത്തപ്പെടുന്നു..
റബ്ബർ സബ്സിഡി സ്കീമിൽ റജിസ്റ്റർ ചെയ്ത ഇതുവരേ പുതുക്കാത്തവർക്ക് അന്നേ ദിവസം രജിസ്ട്രേഷൻ പുതുക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും..
രജിസ്ട്രേഷൻ പുതുക്കാൻ വരുന്നവർ നികുതി ചീട്ടും ഇതുവരേയുള്ള ബില്ലുകളും നിർബന്ധമായും കൊണ്ടുവരേണ്ടതാണന്നും അധികൃതർ അറിയിച്ചു



