LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മലയോര മേഖലയിൽ വീണ്ടും മഴ ശക്തം: വെള്ളപ്പൊക്ക ഭീഷണി ഒഴിയുന്നില്ല.

മുക്കം:കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയ്ക്ക് താൽക്കാലിക ശമനമുണ്ടാവുകയും പലയിടങ്ങളിലും വെള്ളം ഇറങ്ങുകയും ചെയ്തിരുന്നെങ്കിലും, മലയോര മേഖലകളിൽ ഇന്ന് രാവിലെ മുതൽ വീണ്ടും മഴ കനത്തു.ഇന്നലെ രാത്രി മുതൽതുടർച്ചയായി പെയ്യുന്ന തോരാമഴയെ തുടർന്ന് പുഴകളിലും അരുവികളിലും ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ ഇടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.വെള്ളക്കെട്ട് ഇറങ്ങി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മഴ ശക്തമായത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.മുൻപ് വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുക.റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com