LOCAL NEWSMUKKAMNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ചേന്ദമംഗല്ലൂരിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 700 വാഴകൾ നശിച്ചു

മുക്കം: ചേന്ദമംഗല്ലൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് കൃഷി നാശം.കുഴിമയിൽ കെ.ടി അബ്ദുൽ മജിദിൻ്റെ കുല വന്ന 700 വാഴകൾ നശിച്ചു.നോർത്ത് ചേന്ദമംഗല്ലൂരിലെ മിനി പഞ്ചാബ് വയലിൽ കൃഷി ചെയ്ത നേന്ത്ര, റോബസ്റ്റ് വാഴകളാണ് നശിച്ചത്.ഒരു മാസം മുമ്പ് കുല വന്ന വാഴകൾ നശിച്ചതോടെ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറഞ്ഞു. 2 ദിവസം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ് വാഴകൾ നശിച്ചത്. കൃഷി നാശത്തിന് സർക്കാർ സഹായം ലഭ്യമാക്കണമെന്നാവശ്യം ഉയരുന്നുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com