LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സൗജന്യ മഴക്കാല പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മുക്കം: മുക്കം നഗരസഭയും ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി താഴെക്കോട് അഗസ്റ്റൻമുഴി എ.യു.പി സ്കൂളിൽ വെച്ച് സൗജന്യ മഴക്കാല പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി നടത്തിയ ക്യാമ്പിന് മികച്ച ജനപങ്കാളിത്തമാണ് ലഭിച്ചത്.​മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി നിർവ്വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത് സ്വാഗതം ആശംസിച്ചു. ​ക്യാമ്പിന്റെ ഭാഗമായി ഡോ. ഗോകുലയൻ ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു. ഡോ. പൊന്നി, ഡോ. ഷമീഗ സി.കെ, ഡോ. ആശാ വാര്യർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.​സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൽ അസീസ് വാർപ്പിൽ, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, ബിന്ദു കെ.പി, കൗൺസിലർമാരായ റൈനീഷ് നീലാമ്പരി, ബബിതാ മനോജ്, സുനിൽ പൊയ്യേരി, ബിന്ദു രാജൻ, ഗിരിജ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ വൈദ്യപരിശോധനയും മഴക്കാല പ്രതിരോധ മരുന്നുകളും വിതരണം ചെയ്തു.

p

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com