ഇട നാട്ടിൽ നിന്നും മല നാട്ടിലേക്ക് കാർഷിക പഠന യാത്ര.

കോടഞ്ചേരി : പ്രശസ്ത കണ്ടൽ സംരക്ഷകനായിരുന്ന കല്ലേൻ പൊക്കുടന്റെ ജന്മനാടും പ്രധാന പ്രവർത്തനമേഖലയും എന്ന നിലയിൽ പ്രശസ്തമായതും വയലേലകളുടെയും കണ്ടൽക്കാടുകളുടെയും സമൃദ്ധിയാൽ വടക്കൻ മലബാറിൻ്റെ സൗന്ദര്യഭൂമികകളിൽ ഒന്നുമായ ഏഴോം പഞ്ചായത്തിൽ നിന്നും കൃഷി ഓഫീസർ ബുഷ്റ യുടെ നേതൃത്വത്തിൽ മുപ്പതംഗ കർഷക സംഘം കാഫ്റ്റ് പ്രൊജക്ടിൻ്റെ ഭാഗമായ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കാൻ എത്തി. തെങ്ങ്, ജാതി, തേൻ തുടങ്ങിയവയുടെ ശാസ്ത്രീയ കൃഷി രീതികളെ കുറിച്ചും തേൻ സംസ്കരണത്തെ കുറിച്ചും അതത് രംഗത്തെ കർഷകരിൽ നിന്നും വിശദമായി പഠനം നടത്താനുള്ള അവസരം സന്ദർശക സംഘത്തിന് ലഭിച്ചു. കർഷകോത്തമ ഡൊമിനിക് മണ്ണുക്കുശുമ്പിൽ, കർഷക ശ്രീ സാബു ജോസഫ്, തുഷാര ഹണി സൊസൈറ്റി പ്രസിഡണ്ട് ജോണി, സെക്രട്ടറി തോമസ് തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു. കൃഷി ഓഫീസറോടൊപ്പം കൃഷി അസിസ്റ്റൻ്റ്മാരായ , ആത്മ ഉദ്യോഗസ്ഥ ദിൻഷ എന്നിവരും പഠന സംഘത്തിന് നേതൃത്വം നൽകി.



