
മുക്കം:സെപ്റ്റിക് ടാങ്കിൽ വീണ പശുക്കിടാവിനെ മുക്കം അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ഗേറ്റുംപടിയിൽ മുഹമ്മദ് തൊറയൻ പിലാക്കിൽ എന്നയാളുടെ ആറു മാസം പ്രായമായ പശുക്കിടാവാണ് വെള്ളിയാഴ്ച വൈകീട്ട് ഒന്നരയാൾ താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണത്. ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സി .മനോജിൻ്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാ സേനയെത്തി പശുക്കിടാവിനെ പുറത്തെടുത്ത് ഉടമക്ക് കൈമാറി.



