KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ കൂടരഞ്ഞിയിൽ മാർച്ച് നടത്തി.

കൂടരഞ്ഞി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച് പ്രാദേശിക വികസനത്തെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഐഎം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ. വിനോദ് മാർച്ച് ഉദ്ഘാടനം ചെയ്തു.ജലീൽ കൂടരഞ്ഞി അധ്യക്ഷത വഹിച്ചു. ആർജെഡി സംസ്ഥാന നേതാവ് പി.എം. തോമസ് മാസ്റ്റർ, സിപിഐ ലോക്കൽ സെക്രട്ടറി കെ.എം. അബ്ദുറഹ്‌മാൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജു കോയിനിലം, ആഗസ്ത്യൻ ചെമ്പോട്ടിക്കൽ, വിൽസൺ പുല്ലുവേലി,ആദർശ് ജോസഫ്, റോയ് ആക്കേൽ, തോമസ് മാത്യു എന്നിവർ സംസാരിച്ചു. കൂടരഞ്ഞി പഞ്ചായത്തിന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 3.05 കോടി രൂപയായിരുന്ന പ്ലാൻ ഫണ്ടിന്റെ സാധാരണ വിഹിതം 2.70 കോടിയായി കുറച്ചതായി എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പഞ്ചായത്തിന് ലഭിക്കേണ്ട വിവിധ സർക്കാർ ഫണ്ടുകളിൽ ആകെ 50 ലക്ഷം രൂപയുടെ കുറവുണ്ടായതായും ആദ്യ ഗഡു ഓഗസ്റ്റ് ആയിട്ടും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.തൊഴിലുറപ്പ് പദ്ധതി താളംതെറ്റിയതായും സ്ത്രീ സുരക്ഷാ പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളിൽ സർക്കാർ അവഗണന തുടരുകയാണെന്നും നേതാക്കൾ ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിയെ നോക്കുകുത്തിയാക്കി ഉപചാപക സംഘങ്ങളാണ് ഭരണം നിയന്ത്രിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചത് സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടുള്ള അവഗണനയാണെന്ന് സമരക്കാർ പറഞ്ഞു. നടപടികൾ പിൻവലിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com