
മാവൂർ: മാവൂർ മന്തലക്കടവ് ചാലിയാർ പുഴയിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിലിൻ്റെ(23) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തോണി മറിഞ്ഞ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.മണന്തല കടവിന് സമീപമാണ് തോണി മറിഞ്ഞത്. ഇന്ന് രാവിലെ മുതൽ അഗ്നിശമനസേനയും സന്നദ്ധ സേന പ്രവർത്തകരോടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനെടുവിലാണ് മൃതദേഹം കണ്ടെത്തിയത്.തുടർനടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.



