KOODARANCHILOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

കൂടത്തായി സെന്റ് മേരീസിൽ ‘ആർദ്രം’ സമ്പൂർണ ഭവനപദ്ധതിക്ക് തുടക്കമായി.

താമരശ്ശേരി: എല്ലാ വിദ്യാർഥികൾക്കും അടച്ചുറപ്പുള്ള പാർ പ്പിടമുണ്ടെന്ന് ഉറപ്പുവരുത്തു ന്നതിനായി ‘ആർദ്രം’ എന്ന പേരിൽ സമ്പൂർണ ഭവന പദ്ധ തിയുമായി കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസ്. ഡ്രീംസ് സ്‌കൂൾ കോഴിക്കോടിന്റെ സഹായത്തോടെ എസ്.പി.സി. ഒപ്പം പദ്ധതിയുടെ ഭാഗമായാണ് ഉദാരമതികളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ച് സമ്പൂർണ ഭവന പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.നിർമാണം പൂർത്തിയാകാ ത്തതോ പാതിവഴിയിലാതോ ആയ വീടുകളുടെ നിർമാണ പൂർത്തീകരണത്തിന് സഹായ മേകിയാണ് പദ്ധതി യാഥാർഥ്യമാക്കുക. സ്വന്തമായി വീടില്ലാ ത്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കും പാർപ്പിടമൊരുക്കും. പിന്തുണ ആവശ്യമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയ നാല്പതോളം വിദ്യാർഥികളുടെ കുടുംബങ്ങൾക്കാണ് പദ്ധതി മുഖേന സഹായം ലഭിക്കുക.കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂ ളിൽ നടന്ന ചടങ്ങിൽ ‘ആർദ്രം’ സമ്പൂർണ ഭവനപദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ നിർവഹിച്ചു.ഡ്രീംസ് സ്‌കൂൾ കോഴിക്കോട് ഭാരവാഹി സിസ്റ്റർ എസ്.ഡി. അനിഷ, ഗ്രാമപ്പഞ്ചായത്തം ഗങ്ങളായ ഷാഹിന റഹ്മത്ത്, ബാബു കുടുക്കിൽ, സ്കൂ‌ൾ മാ നേജർ ഫാ. ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, പ്രധാനാധ്യാപ കൻ തോമസ് അഗസ്റ്റിൻ, പി.ടി .എ. പ്രസിഡന്റ് പി.കെ. ഷരീഫ്, പദ്ധതി കൺവീനർ റെജി ജെ. കരോട്ട്, സ്റ്റാഫ് സെക്രട്ടറി ഷിതിൻ വർഗീസ് പടയാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com