ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണം നടത്തി.

തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം 1270-ാം നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ച് ഭക്തിനിർഭരമായ ചടങ്ങുകളോടെ ബലിതർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി എൻ.എസ്. രജീഷ് ശാന്തികളുടെയും മറ്റു ശാന്തിമാരുടെയും കാർമികത്വത്തിലാണ് ചടങ്ങുകൾ പൂർത്തിയായത്. നൂറുകണക്കിന് ഭക്തജനങ്ങളാണ് പിതൃക്കളുടെ ആത്മശാന്തിക്കായി ബലിതർപ്പണത്തിൽ പങ്കെടുത്തത്. ശാഖാ പ്രസിഡന്റ് വിനോദ് കെ.ഡി., വൈസ് പ്രസിഡന്റ് സജീവ് പി.കെ., സെക്രട്ടറി സദാനന്ദൻ സി.സി., മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം പ്രവർത്തകർ, മാതൃസമിതി, യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ തുടങ്ങിയവർ ബലിതർപ്പണ ചടങ്ങുകൾ സുഗമമായി നടത്തുന്നതിന് നേതൃത്വം നൽകി.ബലിതർപ്പണത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ നമസ്കാര ഊട്ട്, പിതൃനമസ്കാരം, തിലഹോമം, കൂട്ടനമസ്കാരം തുടങ്ങിയ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു.



