
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന 38 സൈറ്റുകളിലെ തൊഴിലാളികൾക്ക് ആവശ്യമായ ഫസ്റ്റ് എയ്ഡ് കിറ്റുകളുടെയും വിശ്രമത്തിനു വേണ്ടി നിർമ്മിക്കുന്ന ഷെഡ്ഡുകൾക്ക് ഉപയോഗിക്കുവാനുള്ള ടാർപോളിന്റെയും വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ഗ്രാമീണ മേഖലയിലെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ആവശ്യമായ ചാലക ശക്തിയായി പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രഥമ പരിഗണനാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
വൈസ് പ്രസിഡണ്ട് ലിസി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ, വാർഡ് മെമ്പർമാരായ ചിന്ന അശോകൻ, ജമീല അസീസ്, ചാൾസ് തയ്യിൽ, രാജു വെട്ടിക്കാമല, ലിലാമ്മ കണ്ടത്തിൽ, വനജ വിജയൻ, ബിന്ദു ജോർജ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ നിർമ്മല ബസേലിയോസ്, ഗോകുൽദാസ്, സജനാ മാത്യു, ദിവ്യ പി ആർ, ദിവ്യ കെ എം തൊഴിലുറപ്പ് മേറ്റുമാർ എന്നിവർ സന്നിഹിതരായിരുന്നു.



