KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ഗ്രീൻസ് വൈസ് പ്രസിഡന്റ് അഡ്വ. ജിമ്മി ചെറുകാട്ടിൽ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവും ദേശീയ ഐക്യത്തിന്റെ പ്രാധാന്യവും ഓർമിപ്പിച്ചുകൊണ്ടായിരുന്നു ആഘോഷപരിപാടികൾ.ജയേഷ് സ്രാമ്പിക്കൽ, ടോമി പ്ലാത്തോട്ടം, ജോസഫ് പുളിമൂട്ടിൽ, ജോളി കാരിക്കാട്ടിൽ, ജോയി മച്ചുകുഴിയിൽ, അജയ് കുമാർ, പ്രതീഷ് ഉദയൻ, സജി കാക്കക്കൂട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംഘടനാ പ്രവർത്തകരും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com