LOCAL NEWSNewsPUTHUPPADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

അടിവാരത്തെ നവീകരിച്ച ബസ്സ്റ്റാന്റ് നാടിന് സമർപ്പിച്ചു.

പുതുപ്പാടി :അടിവാരത്ത് പുതുപ്പാടി പഞ്ചായത്ത് 42 ലക്ഷം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ ബസ്സ്റ്റാന്റ് നാട്ടുകാരുടെ സാന്നിധ്യത്തിൽ സി.കെ.കാസിം എം എൽഎ നാടിനു സമർപ്പിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസി ഡന്റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് ജോസ്, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ പി.എം. എ.റഷീദ്, കെ.കെ.ഷറഫുദ്ദീൻ, വി.കെ.നാജിയ, വാർഡ് മെംബർ മൃദുല കെ.മാധവൻ, സെക്രട്ടറി ഷാനവാസ്, വി.കെ. ഹുസൈൻകുട്ടി, മേലേടത്ത് അബ്ദുറഹിമാൻ, ജോർജ് മങ്ങാട്ടിൽ, അനന്തനാരായണൻ, ബ്ലോക്ക് മെംബർമാരായ സണ്ണി കാപ്പാട്ടുമല, ബിന്ദു സന്തോഷ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.20 ലക്ഷം രൂപ ബസ് സ്റ്റാൻഡ് യാർഡ് ടാറിങ്ങിനും 13 ലക്ഷം ഫെസിലിറ്റേഷൻ സെന്റർ നിർമാണത്തിനും 7 ലക്ഷം വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിനും ചെലവഴിച്ചാണ് നവീകരണം നടത്തിയത്. പൊലീസ് ഔട്പോസ്റ്റ്, വാഷ്റൂം സൗകര്യങ്ങളും ബസ്റ്റാന്റിൽ ഒരുക്കിയിട്ടുണ്ട്. ഇവിടെ നേരത്തേ ഉണ്ടായിരുന്ന കെഎസ്ആർടിസി സ്‌റ്റേഷൻ മാസ്‌റ്ററുടെ ഓഫിസും പുനഃസ്ഥാപിക്കും.അടിവാരം അങ്ങാടിയിൽ പരേതനായ കൊയപ്പത്തൊടി മഹമുദിൻ്റെ കുടുംബം സൗജന്യമായി നൽകിയ 60 സെന്റ് സ്ഥലത്ത് 2005ൽ നിർമിച്ച ബസ്റ്റാൻഡ് ആണ് നീണ്ട ഇടവേളയ്ക്കു ശേഷം പ്രവർത്തനക്ഷമമായത്. 2005ൽ ഉദ്ഘാടനം ചെയ്ത ഈ ബസ്സ്റ്റാന്റിൽ തുടക്കത്തിൽ ബസുകൾ കയറിയിരുന്നെങ്കിലും ക്രമേണ അവഗണിക്കപ്പെട്ട് സ്റ്റാൻഡ് പൂർണമായും അടഞ്ഞ അവസ്ഥയിലായിരുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com