KOODARANCHINewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കക്കടാംപൊയിൽ ടൂറിസം വികസന സെമിനാറും ജനറൽ ബോഡി യോഗവും ഓഗസ്റ്റ് 20-ന്​.

കക്കടാംപൊയിൽ: കക്കടാംപൊയിൽ ടൂറിസം ഓർഗനൈസേഷന്റെ (KTO) നേതൃത്വത്തിൽ ജനറൽ ബോഡി യോഗവും ടൂറിസം വികസന സെമിനാറും സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 20 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് കക്കടാംപൊയിൽ സിൽവൻ ഹിൽസ് റിസോർട്ടിൽ വെച്ചാണ് പരിപാടി നടക്കുന്നത്.​പരിപാടിയുടെ ഉദ്ഘാടനം . C K കാസിം MLA നിർവ്വഹിക്കും. മുൻ MLA . ലിന്റോ ജോസഫ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. KTO പ്രസിഡന്റ് . സണ്ണി ചെമ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിക്കും. കെ.ടി.ഒ സെക്രട്ടറി . ഉബൈദ് സ്വാഗതവും ട്രഷറർ . തങ്കച്ചൻ മാതാളിക്കുന്നേൽ നന്ദിയും പറയും.​കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് . സജീർ, ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ കെ. പി, കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് . ജോർജ്ജുകുട്ടി കക്കടാംപൊയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ നിസാർ ബീഗം, വാർഡ് മെമ്പർമാരായ . ആദർശ് ജോസഫ്, . തോമസ് മാത്യു, ചാലിയാർ പഞ്ചായത്ത് വാർഡ് മെമ്പർ . അനീഷ്, തിരുവമ്പാടി പോലീസ് സ്റ്റേഷൻ സ്‌പെഷ്യൽ ബ്രാഞ്ച് SI . ഗിരീഷ്, കക്കടാംപൊയിൽ ചർച്ച് പ്രതിനിധി Fr. ഡാന്റിസ് കിഴക്കരക്കാട്ട്, കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി . സുരേഷ് കുമാർ കെ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com