എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിൽ മാടമ്പുറത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം.

മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ മൂക്കത്തിനടുത്തുള്ള മാടാമ്പുറം വളവിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. കാർ, ഓട്ടോറിക്ഷ, മിനി പിക്കപ്പ് വാൻ എന്നിവയാണ് കൂട്ടിയിടിച്ചത്.അപകടത്തിന്റെ ആഘാതത്തിൽ വാഹനങ്ങൾക്ക് ഗുരുതരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.നിരന്തരം അപകടങ്ങൾ നടക്കുന്ന പ്രദേശമാണ് മാടാമ്പുറം വളവ്. പ്രദേശത്ത് വീണ്ടും അപകടമുണ്ടായത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. റോഡിന്റെ അശാസ്ത്രീയമായ നിർമാണവും അപകടകരമായ വളവുമാണ് ഇവിടെ തുടർച്ചയായി അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.അപകടത്തിൽപ്പെട്ടവര ക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പരിക്കുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളോ നിലവിൽ ലഭ്യമായിട്ടില്ല.സംഭവസ്ഥലത്ത് പോലീസും മുക്കം ഫയർ ആൻഡ് റെസ്ക്യൂവും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



