പെൻഷൻ അട്ടിമറിക്കെതിരെ താഴെക്കോട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

മുക്കം: സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യു ഡി എഫ് സർക്കാരിൻ്റെ നയങ്ങൾക്കും, സഹകരണ ബാങ്ക് വഴി വീടുകളിൽ എത്തിച്ചുകൊണ്ടിരുന്ന പെൻഷൻ വിതരണം നിർത്തലാക്കാനുള്ള തീരുമാനത്തിനുമെതിരെ കെഎസ്കെടിയുവിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.കെഎസ്കെടിയു മുക്കം, മണാശേരി മേഖല കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ താഴെക്കോട് വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാർച്ചും പ്രതിഷേധ കൂട്ടായ്മയും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.മുക്കം മേഖലാ സെക്രട്ടറി ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. ചന്ദ്രൻ, പി.ടി. ബാബു, വി. ശിവശങ്കരൻ, എൻ.ബി. വിജയകുമാർ എന്നിവർ സംസാരിച്ചു. കെ.കെ. സ്മാരകത്തിൽ നിന്നും ആരംഭിച്ച മാർച്ചിന് എം. രജിത് കുമാർ, കെ.പി. ബിന്ദു, ശ്രീനിവാസൻ, എം. സുഭാഷ്, കെ. ബാബു എന്നിവർ നേതൃത്വം നൽകി.



