കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ “റാന്തൽ” ഓണാഘോഷം ‘ഒന്നിച്ചൊരോണം 2026’ നാളെ നടക്കും

കോടഞ്ചേരി : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വയോജന സൗഹൃദ സമ്പർക്ക പരിപാടിയായ “റാന്തൽ” സംഘടിപ്പിക്കുന്ന കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജന ക്ലബ്ബുകളുടെ സംയുക്ത ഓണാഘോഷം “ഒന്നിച്ചൊരോണം 2026” നാളെ മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 9.30-ന് ആരംഭിക്കുന്ന വിളംബര ജാഥയോടെ തുടക്കമാകുന്ന പരിപാടിയിൽ, രാവിലെ 11-ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നകുട്ടി ദേവസ്യാ ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട MLA ശ്രീ C. A. കാസിം വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തിലെ 11 വയോജന ക്ലബ്ബുകളിൽ നിന്നായി ആയിരത്തി ഇരുനൂറമ്പതോളം (1250) പേർ പങ്കെടുക്കുന്ന ഈ ആഘോഷപരിപാടികൾക്ക് ശേഷം വിപുലമായ ഓണസദ്യയും ഉണ്ടായിരിക്കും



