
താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിൽ ടാങ്കർ ലോറി കുടുങ്ങി ചുരത്തിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ടാങ്കർ ലോറിയുടെ ഹൗസിംഗ് പൊട്ടിയതിനെ തുടർന്ന് വാഹനം റോഡിന് കുറുകെ കിടക്കുന്നതിനാലാണ് ഗതാഗതം സ്തംഭിച്ചത്.
നിലവിൽ കാറുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് സാവധാനം കടന്നുപോകാൻ അനുമതിയുള്ളത്.
ശ്രദ്ധിക്കുക:
രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ചുരം വഴിയുള്ള യാത്രക്കാർ യാത്രകൾ പുനഃക്രമീകരിക്കുകയോ മറ്റ് ബദൽ റൂട്ടുകൾ (കുറ്റ്യാടി ചുരം / നാടുകാണി) തിരഞ്ഞെടുക്കുകയോ ചെയ്യാം.



