
ഓമശ്ശേരി: പരേതനായ ഉരുളൻ കുന്നുമ്മൽ അഹമ്മദ് കുട്ടി ഹാജിയുടെ മകൻ യു.കെ. ഇബ്രാഹീം മാസ്റ്റർ (76) നിര്യാതനായി. ദീർഘകാലം വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വേനപ്പാറ പള്ളി സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹം, പെരിവില്ലി ജുമുഅ മസ്ജിദ് ഖത്തീബ്, ഓമശ്ശേരി ഇസ്സത്തുൽ ഇസ്ലാം മദ്രസ സെക്രട്ടറി, ഓമശ്ശേരി ഐ.സി.സി. സ്ഥാപക പ്രസിഡന്റ് തുടങ്ങി സാമൂഹിക-മത രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ഖദീജ.
മക്കൾ: മുഹമ്മദ് ശാഫി (ജി.എച്ച്.എസ്.എസ്. കൊടുവള്ളി), സുലൈഖ, ഹനീഫ (ഖത്തർ), അശ്‌റഫ് (സൗദി), സഫിയ, മുഹ്സിൻ, പരേതയായ സൽമ.
മരുമക്കൾ: റഹീന (നെല്ലിക്കാപ്പറമ്പ്), മുഹമ്മദ് (പട്ടിണിക്കര), മുഹ്സിന (വയനാട്), അബ്ദുനാസർ (വാളന്നൂർ), ശബ്ന (ജാറംകണ്ടി), ഷാനവാസ് (കത്തറമ്മൽ), ശിഫ (കുറ്റിക്കാട്ടൂർ).
സഹോദരങ്ങൾ: മുഹമ്മദ് ഹാജി, അബു ഹാജി, ഹുസൈൻ ഹാജി, അബ്ദുല്ല, ഫാത്തിമ, പരേതനായ ഉണ്ണിമോയി ഹാജി.
മയ്യത്ത് നിസ്‌കാരം ഇന്ന് ശനി രാത്രി 10 മണിക്ക് ചോലക്കൽ ജുമാ മസ്ജിദിൽ



