മുതിർന്ന പഠിതാവിനുള്ള സംസ്ഥാന സാക്ഷരതാ മിഷന്റെ പുരസ്‌കാരം ടി. കെ. ചൂലൻ കുട്ടി ഏറ്റു വാങ്ങി.

തിരുവമ്പാടി:സെപ്റ്റംബർ 8 ലോക സാക്ഷരതാ ദിനത്തിൽ സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപ്പുരത്ത് വെച്ച് സംഘടിപ്പിച്ച സാക്ഷരത – തുടർ വിദ്യാഭ്യാസത്തിലൂടെ ഉന്നതിയിൽ എത്തി ചേർന്നതും മികവ് തെളിയിച്ചതുമായ 50 പ്രതിഭകളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ തിരുവനന്തപുരം അയ്യൻങ്കാളി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. കോഴിക്കോട് നിന്ന് സാക്ഷരതാ മിഷനിലൂടെ അക്ഷരം പഠിച്ച് ഇപ്പോൾ നവചേതന എസ് സി വിഭാഗം നാലാം തരം തുല്യതാ പഠിതാവും തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ ജനപ്രതിനിധി കൂടിയായ 72 കാരനായ ചൂലൻകുട്ടിയേയും കഴിഞ്ഞ 5 വർഷത്തിൽ 800 ൽ അധികം പ്രായമുള്ള പഠിതാക്കളെ സാക്ഷരത തുല്യത കോഴ്സിൽ ചേർത്ത് പഠിപ്പിച്ച കോഴിക്കോട് നഗരസഭയിലെ നോഡൽ പ്രേരക്ക് പി.പി സാബിറ യേയും വിദ്യാഭ്യാസ മന്ത്രി ആദരിച്ചു ആദരിക്കപ്പെട്ടവരോടൊപ്പം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ അജിത, സാക്ഷരതാ മിഷൻ കോഴിക്കോട് ജില്ലാ കോഡിനേറ്റർ പി. എൻ ബാബു എന്നിവരുമുണ്ടായിരുന്നു സാക്ഷരത ദിനാചരണം തിരുവനന്തപുരം മേയർ വി. വി രാജേഷിന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .വി പ്രിയദർശിനി, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ:അഹമ്മദുൾ കബീർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ, ചെമ്പഴന്തി ഉദയൻ , ഷേർളി എസ്. ദീലീപ് കുമാർ ടി.ഐ എന്നിവർ സംസാരിച്ചു



