LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കാരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് ബഹുജന മാർച്ച്; പോലീസുമായി ഉന്തും തള്ളും,

മുക്കം: കോൺഗ്രസ് കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണാധികാരികളുടെ കഴിവ് കേടിലും, വികസന മുരടിപ്പിലും  ആശാ വർക്കർ നിയമനത്തിലെ രാഷ്ട്രീയവൽക്കരണത്തിലും, അഴിമതിയിലും ക്രമക്കേടുകളിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്. നോർത്ത് കാരശ്ശേരിയിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് സമീപം പൊലിസ് തടഞ്ഞതോടെ പ്രതിഷേധക്കാരും പൊലിസും തമ്മിൽ ഉന്തും തള്ളും നടന്നത് സംഘർഷാവസ്ഥ തീർത്തു.നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. തുടർന്ന് പ്രവർത്തകർ പ്രതിഷേധ ധർണ്ണ നടത്തി.കാരശ്ശേരിയെ തകർക്കാൻ അനുവദിക്കില്ലെന്നും, ആശ വർക്കർ നിയമനത്തിലുൾ പ്പെടെ നടക്കുന്ന ക്രമക്കേടുകൾ ക്കെതിരെ നിയമപരവും, രാഷ്ട്രീയവുമായ പോരാട്ടം ശക്തമാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.യുഡിഎഫ് ജില്ലാ കമ്മിറ്റി ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലൂളി അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി എം.ടി.അഷ്റഫ് മുഖ്യപ്രഭാഷണം  നടത്തി. അബ്ദു കോയങ്ങോറൻ, വി.എൻ. ജംനാസ്, ടി എം ജാഫർ,ജംഷീദ് ഒളകര, സൗദ ടീച്ചർ, റീന പ്രകാശ്, നിഷാദ് വീച്ചി,കെ. ശ്രീനിവാസൻ സംസാരിച്ചു.സി കെ വിജീഷ്, പി.കെ. മുസീർ ,പി .വി. സുരേന്ദ്രലാൽ , ഇ പി ഉണ്ണികൃഷ്ണൻ, ഷുക്കൂർ മുട്ടത്ത്, കെ സി അഷ്റഫ്, കെ. ആബിദ് ,വി.ടി.ഫിലിപ്പ് ,കെ.പി. മുജീബ്, എ.പി. കരീം,റഷീഫ്  കണിയാത്ത്, വി.സി. സലീം, ശാന്ത ദേവി, മോബിക, സലിം ചോണാട്, എം.ടി.കരീം ,പി പി നാസർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com