
കോടഞ്ചേരി : നാരങ്ങാത്തോട് മുകൾ ഭാഗത്ത് കാലംപാറ തൂക്കുപാലത്തിന് സമീപം യുവതിയെ ഒഴുക്കിൽപ്പെട്ടു കാണാതെയായി.അരീക്കോട് കീഴിശേരി ഭാഗത്തുനിന്നും എത്തിയ 30 വയസ്സുള്ള യുവതിയെയാണ് കാണാതായത്.
മുക്കത്ത് നിന്നും അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടു.കോടഞ്ചേരി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.


