LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടിയിൽ ESA സ്പെഷ്യൽ ഗ്രാമസഭ 17ന്.

തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല (ESA) വിഷയത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സ്പെഷ്യൽ ഗ്രാമസഭ സെപ്റ്റംബർ 17ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേരും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റും പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബിജു താന്നിക്കാക്കുഴി മുഖ്യ പ്രഭാഷണം നടത്തും. ESA യുമായി ബന്ധപ്പെട്ട ആശങ്കകളും ജനങ്ങളുടെ അഭിപ്രായങ്ങളും സഭയിൽ ചർച്ച ചെയ്യും. എല്ലാ വാർഡുകളിൽ നിന്നുമുള്ള ജനപ്രതിനിധികൾ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ പ്രിയപ്പെട്ട നാട്ടുകാരും നമ്മുടെ നാടിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന ഈ സുപ്രധാന വിഷയത്തിൽ നിങ്ങളുടെ സാന്നിധ്യവും അഭിപ്രായവും അത്യാവശ്യമാണ്  എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com