LOCAL NEWS

ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി.

കോടഞ്ചേരി: ഇരുവഞ്ഞിപുഴയിൽ കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കിഴിശേരി പാടത്തിൽ ചാലിൽ പുറായി അബ്ദുൽ ഖാദറിന്റെ ഭാര്യ ജസ്ന (32)യുടെ മൃതദേഹം കണ്ടെത്തി.മലപ്പുറം കിഴിശിരിയിൽ നിന്നും വന്ന ഒമ്പതംഗ സംഘത്തിലെ യുവതിയാണ് ഒഴുക്കിൽപ്പെട്ടത്. ഇവർ പുഴയിൽ ഇറങ്ങി നിൽക്കുന്ന സമയത്ത് പെട്ടെന്ന് മഴവെള്ളം വന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. പുഴയിൽ വെള്ളം കുറവാണെങ്കിലും കലങ്ങിയ നിലയിലാണ്.മുക്കത്ത് നിന്നും എത്തിയ അഗ്നിശമന യൂണിറ്റും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രാത്രി ഏറെനേരെയും തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് മരിച്ച യുവതിയുടെ കൂടെ വന്ന മറ്റു കുടുംബക്കാരാണ് രാത്രി നടത്തിയ തിരച്ചിലിൽ തൂക്കുപാലത്തിന് താഴെ ഭാഗത്തായി മൃതദേഹം കണ്ടെത്തിയത്. നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com