പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ.

മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പന്നിക്കോട് എ.യു.പി സ്കൂളിൽ രണ്ടുദിവസത്തെ കലാമേളയ്ക്ക് തുടക്കമായി.
ആക്റ്റിവിറ്റി ട്രെയിനറും ഗായകനുമായ ശരീഫ് കൂട്ടക്കടവത്ത് കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
പ്രധാനാധ്യാപിക വി.പി. സജ്നി, എസ്.എം.സി ചെയർമാൻ ബഷീർ പാലാട്ട്, എം.പി.ടി.എ പ്രസിഡന്റ് അസൂറാബി റസാഖ്, വൈസ് പ്രസിഡന്റ് സലീന, സുഭഗ ഉണ്ണികൃഷ്ണൻ, വി.പി. ഹഖീം കളൻതോട്, മുജീബ് നെല്ലിക്കാപറമ്പ്, സ്കൂൾ ലീഡർ അമയ, പി.ടി.എ അംഗങ്ങളായ രജീഷ് പരപ്പിൽ, ഷാക്കിറ കുളങ്ങര, ജസീല കണിച്ചാടി, അനു എടപ്പറ്റ, സംഗീത, മുൻഷിറ തുടങ്ങിയവർ സംസാരിച്ചു.



