LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

മീന ജോസഫിന് അനുമോദനം നൽകി.

മുക്കം: മുക്കം നഗരസഭയിലെ മികച്ച പ്രൈമറി അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട താഴക്കോട് ജി.എൽ.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് മീന ജോസഫിന് സ്കൂൾ പിടിഎ, എംടിഎ, പൂർവവിദ്യാർത്ഥികൾ, സ്കൂൾ വികസന സമിതി, നാട്ടുകാർ എന്നിവർ ചേർന്ന് അനുമോദനം നൽകി.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങ് മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ ഉദ്ഘാടനം ചെയ്തു. പിടിഎ, എംടിഎ, വികസന സമിതി എന്നിവരുടെ ഉപഹാരങ്ങൾ ചടങ്ങിൽ സമർപ്പിച്ചു. മീന ജോസഫ് മറുപടി പ്രസംഗം നടത്തി.
ഹെഡ്മിസ്ട്രെസ് ബിജുന, പിടിഎ പ്രസിഡന്റ് വിമല ചന്ദ്രൻ, ജയതി ടീച്ചർ, യൂനുസ് മാസ്റ്റർ, ഹുസൈൻ മാസ്റ്റർ, അബ്ദുർറഹിമാൻ, മോഹനൻ ചെമ്പക്കോട്ട്, മോഹനൻ കുണ്ടാറ്റുണ്ണിൽ, സന്തോഷ് പെരളിയിൽ, പ്രേമൻ മുത്തേരി, ദീപ്തി ടീച്ചർ, യു. പി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com