kozhikodeLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

വിദ്യാർത്ഥികൾക്ക് തൊഴിൽ നിയമന ഉത്തരവുകൾ വിതരണം ചെയ്തു

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയിലുൾപ്പെടുത്തി എസ്. സി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ 10 മാസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് തൊഴിൽ നിയമന ഉത്തരവുകൾ വിതരണം ചെയ്തു. തലശ്ശേരി എൻ ടി ടി എഫുമായി സഹകരിച്ച് സംഘടിപ്പിച്ച ‘കൺവെൻഷണൽ ആൻഡ് സി എൻ സി മെഷിനിസ്റ്റ്’ കോഴ്സ് പൂർത്തിയാക്കിയ 10 വിദ്യാർത്ഥികൾക്കാണ് നിയമന ഉത്തരവുകൾ ലഭിച്ചത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ വിതരണം ഉദ്ഘാടനം ചെയ്തു. 10 വിദ്യാർത്ഥികളുടെ ഭാവി കരുപിടിപ്പിക്കാൻ ജില്ലാ പഞ്ചായത്തിന് സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. നവാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ മുതൽ നിയമന ഉത്തരവ് വരെയുള്ള പദ്ധതി ഘട്ടങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനവും ഇതോടൊപ്പം നടന്നു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് ടീച്ചർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാലാമണി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സുബിന, അഡ്വ. പി. ശാരുതി, അഞ്ജിത ഷനൂപ്, കെ. മഞ്ജുള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. കെ. മുരളി, തലശ്ശേരി എൻ ടി ടി എഫ് വൈസ് പ്രിൻസിപ്പാൾ എ. രൺധീർ എന്നിവർ സംസാരിച്ചു.
ജില്ലാ പട്ടികജാതി വികസന ഓഫീസർ ടി. എം. മുകേഷ് സ്വാഗതവും എൻ ടി ടി എഫ് അസിസ്റ്റന്റ് മാനേജർ പി. വികാസ് നന്ദിയും പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com