kozhikodeLOCAL NEWSNewsWORLD NEWSതിരുവമ്പാടി മണ്ഡല വാർത്തകൾ,

വ്യവസായ- വിനോദസഞ്ചാര വികസനത്തിന് ഭൂവിനിയോഗ നിയമങ്ങളിൽ ഭേദഗതി വരുത്തും: റവന്യൂ മന്ത്രി

കോഴിക്കോട് :വ്യവസായ, വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്കായി നിലവിലുള്ള ഭൂപരിമിതികളിലും ഭൂവിനിയോഗ നിയമങ്ങളിലും ജനസൗഹൃദപരമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യൂ മന്ത്രി വ്യക്തമാക്കി. 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 1,350 പട്ടയങ്ങൾ വിതരണം ചെയ്തതിനൊപ്പം സംസ്ഥാനത്താകെ 10,000 പട്ടയങ്ങളും 50,000 ഭൂമി തരംമാറ്റ അപേക്ഷകളും തീർപ്പാക്കുകയാണ് ലക്ഷ്യം. 50-60 വർഷം പഴക്കമുള്ള റവന്യൂ നിയമങ്ങൾ പരിഷ്കരിക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, അക്ഷയ കേന്ദ്രങ്ങളും ഫോൺ സേവനങ്ങളും ഡിജിറ്റൽ സർവേയും വഴി സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു; ഒപ്പം പൊതുജനങ്ങളുടെ ആവശ്യങ്ങൾ അനാവശ്യമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com