തൂഫാൻ പദ്ധതി മൂലം ലഹരി ഉപയോഗം കുറഞ്ഞു: സി.കെ. കാസിം എം. എൽ. എ.

കൊടിയത്തൂർ: ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച തൂഫാൻ പദ്ധതി കേരളത്തിലെ ലഹരി ഉപയോഗം മുപ്പത് ശതമാനം കുറക്കുവാൻ ഇടയാക്കിയിട്ടുണ്ടെന്ന് സി. കെ. കാസിം എം. എൽ. എ. പറഞ്ഞു. കേരളം കണ്ട ഏറ്റവും വിപ്ലവകരമായ പദ്ധതിയാണ് തൂഫാൻ. ലഹരിയുടെ അടിമകളായ എത്രയോ യുവാക്കളെ ബോധവൽക്കരണത്തിലൂടെ പരിവർത്തിപ്പിക്കാനും പദ്ധതിക്കായിട്ടുണ്ടെന്ന് കാസിം ചൂണ്ടിക്കാട്ടി. കൊടിയത്തൂരിൽ സി. എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച തൂഫാൻ ഐക്യദാർഢ്യ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഡോ. എം. എൻ. കാരശ്ശേരി തൂഫാൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൂഫാൻ പദ്ധതിയുടെ പേരിലായിരിക്കും അറിയപ്പെടുകയെന്ന് കാരശ്ശേരി പറഞ്ഞു.
സി. എച്ച്. സെന്റർ പ്രസിഡണ്ട് സലാം എള്ളങ്ങൽ അധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരികളായ ഡോ. നീന മുനീർ (‘കാൻസർ കിടക്കയിൽ നിന്നുള്ള കുറിപ്പുകൾ’), രമണി കച്ചേരി ( ‘ഓർമ്മയിലെ മഞ്ചാടിമണികൾ’, ‘കാപ്പിത്തോട്ടങ്ങളിലെ മധുവനം’), ഐഷ ജാസിർ ( ‘ട്രസ്റ്റ് ടെയ്ക്സ് ടൈം’), മെഹക് സോഫി( ‘മഞ്ഞണിഞ്ഞ കിനാവുകൾ’) എന്നിവർക്ക് എം. എൻ. കാരശ്ശേരി ഉപഹാരങ്ങൾ നൽകി.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അബ്ദുൽ അസീസ് ഇല്ലക്കണ്ടി, ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് എൻ. കെ. ഷമീർ, അബ്ദു ചെറുവാടി പുരസ്ക്കാര ജേതാവും ഗ്രന്ഥകാരനുമായ നടുക്കണ്ടി അബൂബക്കർ എന്നിവരെ സി. കെ. കാസിം എം. എൽ. എയും തൂഫാൻ സിനിമ ഡെയ്ഞ്ചറസ് വൈബിന്റെ സംവിധായകൻ ഫൈസൽ ഹുസൈനെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബൽക്കീസ് ടീച്ചറും സി. എം. എ. പരീക്ഷയിൽ ഉന്നത വിജയം നേടിയ അഷ്ഫാഖ് അഹ്സനെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചറും എം. എ. മറൈൻ കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ നഹ് ല കുയ്യിലിനെ ജില്ലാ പഞ്ചായത്ത് മെമ്പർ പി. ജി. മുഹമ്മദും എം. എസ്. സി. ന്യൂക്ലിയർ മെഡിസിനിൽ ഗോൾഡ് മെഡലോടെ ഒന്നാം റാങ്ക് നേടിയ എം. എ. ദിയയെ ജില്ലാ പഞ്ചായത്ത് മെമ്പർ മിസ്ഹബ് കീഴരിയൂരും ആദരിച്ചു. എൽ. ജി. എം. എൽ. ജില്ലാ സെക്രട്ടരിയായി തെരഞ്ഞെടുക്കപ്പെട്ട കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം എസ്. എ. നാസറിനെ, ടൌൺ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി. ടി. അബ്ദുറഹ്മാൻ പൊന്നാട അണിയിച്ചു.
ജില്ലാ ലീഗ് സെക്രട്ടരി വി. കെ. ഹുസൈൻകുട്ടി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടരി നാസർ ചെറുവാടി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ വർക്കിംഗ് സെക്രട്ടരി അയ്യൂബ് കൂളിമാട്, ബ്ലോക്ക് മെമ്പർ മജീദ് മൂലത്ത്, മഹല്ല് ഖാദി എം. എ. അബ്ദുസ്സലാം മാസ്റ്റർ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. യു. അലി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. അഹമ്മദ്കുട്ടി, മെമ്പർമാരായ എം. പി. ജുമൈല, പി. പ്രേമ ടീച്ചർ, മണ്ഡലം യു. ഡി. എഫ്. കൺവീനർ കെ. ടി. മൻസൂർ, മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ടുമാരായ പുതുക്കുടി മജീദ്, കെ. പി. അബ്ദുറഹ്മാൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ എം. എ. അബ്ദുറഹിമാൻ, ഫസൽ കൊടിയത്തൂർ, മുൻ മെമ്പർ കെ. ഹസ്സൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
സെന്റർ രക്ഷാധികാരി ഇ. എ. നാസർ സ്വാഗതവും ടൗൺ ലീഗ് സെക്രട്ടരി ഇ. കുഞ്ഞിമായിൻ നന്ദിയും പറഞ്ഞു.
സെന്റർ സെക്രട്ടരി ഇ. എ. ജബ്ബാർ, പി. മുഹമ്മദലി, നൌഫൽ പുതുക്കുടി, വി.സി. അബ്ദുല്ലക്കോയ, കെ. അബ്ദുസ്സമദ്, പി. പി. ഫൈസൽ, പി. വി. നൗഷാദ്, കോട്ടമ്മൽ അബ്ദുൽ കരീം, കാക്കിരി ഹുസൈൻ മാസ്റ്റർ, പി. പി. മുഹമ്മദ് ഷബീൽ നേതൃത്വം നൽകി.



