KERALA NEWS

കുറ്റകൃത്യങ്ങൾ പോലീസിനെ അറിയിക്കാം രഹസ്യമായി; പോൽ-ആപ്പിലെ (Pol-App) ഈ പ്രത്യേകത അറിയൂ

സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനും വിവരങ്ങൾ എളുപ്പത്തിൽ പോലീസിലേക്ക് എത്തിക്കുന്നതിനുമായി കേരള പോലീസ് ഒരുക്കിയ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനാണ് ‘പോൽ-ആപ്പ്’ (Pol-App). ഈ ആപ്പ് വഴി സ്വന്തം വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പോലീസിന് കൈമാറാൻ പൊതുജനങ്ങൾക്ക് സൗകര്യമുണ്ട്.
ആപ്പിലെ “Share Information Anonymously” എന്ന ഫീച്ചർ ഉപയോഗിച്ചാണ് വിവരങ്ങൾ നൽകാകുന്നത്. പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, മേൽവിലാസം തുടങ്ങി വിവരം നൽകുന്നയാളെ തിരിച്ചറിയാൻ സഹായിക്കുന്ന യാതൊരു വ്യക്തിഗത വിവരങ്ങളും ഇതിനായി നൽകേണ്ടതില്ല.

ഇത് വിവരദാതാവിന്റെ സുരക്ഷയും സ്വകാര്യതയും പൂർണ്ണമായും ഉറപ്പുനൽകുന്നു.
മയക്കുമരുന്ന് ഉപയോഗം, അനധികൃത വിൽപ്പന, മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ, കുറ്റകൃത്യങ്ങൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ സാധാരണക്കാർക്ക് ഭയപ്പെടാതെ ഇനി പോലീസിനെ അറിയിക്കാം.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ‘Pol-App’ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് കേരള പോലീസ് ഈ സൗകര്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com