LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

അഗസ്ത്യമുഴിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം അഗസ്ത്യമുഴിയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു.

അഗസ്ത്യമുഴി ഭാഗത്തുനിന്നും വരികയായിരുന്ന സ്‌കൂട്ടറിനെ ലോറി മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് കിട്ടുന്ന വിവരങ്ങൾ.

ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിലേക്ക് വീണ സ്‌ട്ടർ യാത്രക്കാരിയെ ഉടൻ തന്നെ മുക്കം ഫയർ ഫോഴ്‌് എത്തി ആംബുലൻസിൽ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ സ്‌കൂട്ടറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

തുടർന്ന് മുക്കം പോലീസെത്തി റോഡിൽ തടസ്സമായി നിന്ന ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com