മാർടെക്സ് ഓണം സമ്മാനോത്സവ് നറുക്കെടുപ്പും അധ്യാപക അവാർഡ് ജേതാവിന് ആദരവും.

തിരുവമ്പാടി :കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിന്റെ ‘ഓണം സമ്മാനോത്സവ് 2026’ മെഗാ ബംമ്പർ നറുക്കെടുപ്പ് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി എ. പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. നിക്ഷേപവും വായ്പയും നൽകുന്നതിലുപരി ആതുരസേവന, വിദ്യാഭ്യാസ, നിർമാണ മേഖലകളിലടക്കം തിളങ്ങിനിൽക്കുന്ന സഹകരണ മേഖല കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന നെടുംതൂണാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ ഹെഡ്മാസ്റ്റർ ജെയിംസ് ജോഷിയെ പൊന്നാടയും മൊമെന്റോയും നൽകി മന്ത്രി ആദരിച്ചു.
സി. കെ. കാസിം എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ മാത്യു പല്ലാട്ട്, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ നേതാക്കൾ, സംഘം ഡയറക്ടർമാർ എന്നിവർ പങ്കെടുത്തു.



