KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,
കൂടരഞ്ഞിയിലും വൈദ്യുത വാഹന അതിവേഗ ചാർജിംഗ് സൗകര്യം.

കൂടരഞ്ഞി : വൈദ്യുത വാഹന ഉടമകൾക്ക് കൂടുതൽ സൗകര്യമൊരുക്കി കൂടരഞ്ഞി – മുക്കം റോഡിൽ പുതിയ അതിവേഗ വൈദ്യുത വാഹന ചാർജിംഗ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും ആഴ്ചയിൽ ഏഴു ദിവസവും ചാർജിംഗ് സൗകര്യം ലഭ്യമാകും.,
കൂടരഞ്ഞിയിലെയും സമീപ പ്രദേശങ്ങളിലെയും വൈദ്യുത വാഹന ഉപയോക്താക്കൾക്കും കൂടരഞ്ഞി–മുക്കം റോഡിലൂടെ യാത്ര ചെയ്യുന്നവർക്കും പുതിയ ചാർജിംഗ് കേന്ദ്രം ഏറെ പ്രയോജനകരമാകും.
മേഖലയിലെ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതാണ് പുതിയ കേന്ദ്രം.
സ്ഥലം: കൂടരഞ്ഞി – മുക്കം റോഡ്, കൂടരഞ്ഞി.



