LOCAL NEWS

കർഷക സുരക്ഷ വന്യജീവി  സംഘർഷ ലഘൂകരണം – സംസ്ഥാന  കോൺക്ലേവ്
വിവിധ
സബ് കമ്മിറ്റികൾ ചേർന്നു

തിരുവമ്പാടി :
സെപ്റ്റംബർ 29 ന് തിരുവമ്പാടിയിൽ വച്ച് നടക്കുന്ന  കർഷക സുരക്ഷ വന്യജീവി  സംഘർഷ ലഘൂകരണം – സംസ്ഥാന  കോൺക്ലേവ് വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട
സബ് കമ്മിറ്റികളുടെ യോഗം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ടും പബ്ലിസ്റ്റി കമ്മിറ്റി ചെയർമാനുമായിരുന്ന ജിതിൻ പല്ലാട്ടിൻ്റ
അധ്യക്ഷതയിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.

കൊടുവള്ളി കൃഷി അസിസ്റ്റൻറ് ഡയറക്ടർ ഡോ .പ്രിയ മോഹൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൃഷി അഡീഷണൽ ഡയറക്ടർ എ. സുരേന്ദ്രൻ  പദ്ധതി വിശദീകരിച്ചു.
കോഴിക്കോട് പ്രിൻസിപ്പൽ കൃഷി  ഓഫീസർ അജയ് അലക്സ് ആമുഖ പ്രഭാഷവും  നടത്തി.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ  വാഴെപ്പറമ്പിൽ, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ബിജു തനിക്കാക്കുഴി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ അജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
ബോസ് ജേക്കബ്, സോണി മണ്ഡപത്തിൽ, ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ ജോബി ഇലന്തൂർ, സുന്ദരൻ എ. പ്രണവം, എം.ടി അഷറഫ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ
എന്നിവർ പങ്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  പ്രസിഡൻ്റ്,വൈസ് പ്രസിഡന്റ്  കൃഷി വകുപ്പ്  അസിസ്റ്റൻ്റ്  ഡയറക്ടർമാർ യഥാക്രമം ചെയർമാൻമാരും, വൈസ് ചെയർമാൻമാരും കൺവീനർമാരും ആയ വിവിധ സബ് കമ്മിറ്റികകളുടെ   യോഗം ചേർന്നു .
സെപ്റ്റംബർ 25ന് രാവിലെ 10. 30 ന്
തിരുവമ്പാടി എം.എൽ.എ  സി.കെ. കാസിമിൻ്റെ  നേതൃത്വത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹാളിൽ  വച്ച് അവലോകനയോഗം ചേരുന്നതാണ്.

വന്യജീവി ആക്രമണം –
നിർദ്ദേശങ്ങൾ അറിയിക്കാം

കോൺക്ലേവുമായി  ബന്ധപ്പെട്ട്
കോഴിക്കോട് ജില്ലയിലെ
എല്ലാ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിനുള്ള   കർഷകരിൽ നിന്ന് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും
അതാത് കൃഷിഭവൻ വഴി ക്ഷണിച്ചുകൊളളുന്നു .

കർഷകരുടെ  അഭിപ്രായങ്ങൾ  സെപ്റ്റംബർ 25 വൈകിട്ട്   4 മണി വരെ
അതാത് 
കൃഷിഭവൻ സമർപ്പിക്കാവുന്നതാണെന്ന്.
കോൺക്ലേവ് പബ്ലിസിറ്റി  കമ്മിറ്റി ചെയർമാൻ
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്
ജിതിൻ പല്ലാട്ട്  അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com