KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ലഹരി വിരുദ്ധ ക്യാംപയിനും ‘തൂഫാൻ കമാൻഡോ’ പ്രഖ്യാപനവും സംഘടിപ്പിച്ചു.

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ  നാഷണൽ സർവീസ് സ്കീമിന്റെ  നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാംപയിനും ‘തൂഫാൻ കമാൻഡോ’ പ്രഖ്യാപനവും സംഘടിപ്പിച്ചു.

എൻ.എസ്.എസ് ക്വയർ അവതരിപ്പിച്ച എൻ.എസ്.എസ് ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് റൂബി മർക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹം ഒന്നാകെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത അവർ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.  റസാക്ക് സി.കെ. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട മുൻകരുതലുകളും അദ്ദേഹം വിശദീകരിച്ചു.

പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് വളണ്ടിയർമാർക്കായി ‘തൂഫാൻ കമാൻഡോ’ പ്രഖ്യാപനവും നടത്തി. വിശിഷ്ടാതിഥികൾ ചേർന്ന് വളണ്ടിയർമാരെ തൂഫാൻ കമാൻഡോ ക്യാപ്പുകൾ അണിയിച്ചുകൊണ്ട് പ്രഖ്യാപനം നിർവഹിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും സാമൂഹിക പ്രതിബദ്ധതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമാൻഡോ സംഘത്തെ പ്രഖ്യാപിച്ചത്.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജി തമ്പി, ബിന്ദു ജോർജ്, സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗവും കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയുമായ ജിനേഷ് കുര്യൻ, മാനേജർ പ്രതിനിധി സി. സുധർമ്മ എസ്.ഐ.സി, സ്റ്റാഫ് സെക്രട്ടറി സ്മിത കെ., എൻ.എസ്.എസ് വളണ്ടിയർ ലീഡർ അക്സൽ റൂബി മർക്കോസ് എന്നിവർ ആശംസകൾ നേർന്നു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബിൻസി കെ.ജെ. നന്ദി രേഖപ്പെടുത്തി.
ലഹരിക്കെതിരെ എൻ.എസ്.എസ് വളണ്ടിയർമാർ അവതരിപ്പിച്ച മൈം, സ്കിറ്റ്, ഫ്ലാഷ് മോബ് എന്നിവ നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com