LOCAL NEWS

ഇ-ചെലാനില്‍ ചിത്രങ്ങള്‍ ഒഴിവാക്കുമെന്നത് വ്യാജ പ്രചാരണം: മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം :ഇ-ചെലാനുകളില് നിന്ന് ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ഒഴിവാക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇത്തരത്തില്‍ യാതൊരുവിധ ഉത്തരവോ നിര്‍ദ്ദേശമോ വകുപ്പ് നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഡ്രൈവിംഗ് ലൈസന്‍സിലെ മൊബൈല്‍ നമ്പര്‍ സെപ്തംബര്‍ 25നകം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകുമെന്ന രീതിയില്‍ അടുത്തിടെ പ്രചരിച്ച വാര്‍ത്തകളും വ്യാജമാണെന്ന് എം വി ഡി വ്യക്തമാക്കിയിരുന്നു.

ലൈസന്‍സുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെങ്കിലും ഇതിനായി യാതൊരുവിധ സമയപരിധിയോ അവസാന തീയതിയോ വകുപ്പ് നിശ്ചയിച്ചിട്ടില്ല. പൊതുജനങ്ങള്‍ ഇത്തരം അടിസ്ഥാനരഹിതമായ വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com