LOCAL NEWSNewsommasryതിരുവമ്പാടി മണ്ഡല വാർത്തകൾ,
എസ് വൈ എസ് കൂടത്തായി സർക്കിൾ തസ്‌കിയ സമ്മേളനം സമാപിച്ചു.

ഓമശ്ശേരി: സമസ്ത സെന്റിനറി കോൺഫറൻസിന്റെ ഭാഗമായി എസ് വൈ എസ് കൂടത്തായി സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച തസ്‌കിയ സമ്മേളനം സമാപിച്ചു.മേപ്പള്ളിയിൽ നടന്ന പരിപാടി സ്ഥലം മുദരിസ് ഉസൈൻ മദനി ഉദ്ഘാടനം ചെയ്തു.
വി. ഉസ്സയിൻ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് റഷീദ് അഹ്സനി പലക്കുന്ന്,മേപ്പള്ളി മഹല്ല് പ്രസിഡന്റ് ബഷീർ സഖാഫി സംസാരിച്ചു.സർക്കിൾ ജനറൽ സെക്രട്ടറി സുബൈർ വെളിമണ്ണ സ്വാഗതവും സ്വാഗതസംഘ കൺവീനർ ഷബീർ പി. നന്ദിയും പറഞ്ഞു.



