LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി മുക്കം നഗരസഭ.

മുക്കം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗുണഭോക്താക്കൾക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തത്.
മുക്കം മിനി പാർക്ക് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ. പി ചാന്ദ്നി വാഹനം വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഡെപ്യൂട്ടി ചെയർപേഴ്സൺ സി എ പ്രദീപ്കുമാർ അധ്യക്ഷനായിരുന്നു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അബ്ദുൽ അസീസ് വാർപ്പിൽ, ബിന്ദു കെ പി, ഭവന വിനോദ്, റാഷിദ്‌ കുന്നത്ത്, മനീഷ ഉള്ളാട്ടിൽ, നഗരസഭ കൗൺസിലർമാരായ ശിവൻ വളപ്പിൽ, ഷെരീഫ് വെണ്ണക്കോട്, ഗിരിജ വി, ഷഫീഖ് മാടായി, ബബിത മനോജ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com