LOCAL NEWS

കുമ്പിടാൻ കയത്തിൽ ഒഴുക്കിൽ പെട്ട് യുവാവ് മരിച്ചു:റീല് കണ്ട് പുഴയിൽ ഇറങ്ങരുതെന്ന് നാട്ടുകാർ



തിരുവമ്പാടി:തിരുവമ്പാടി പുല്ലൂരാംപാറ പള്ളിപ്പടിക്ക് സമീപം ഇരുവഴിഞ്ഞിപുഴയിലെ കുമ്പിടാൻ കയത്തിൽ  ഒഴുക്കിൽപ്പെട്ടു യുവാവ് മരിച്ചു.
ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം സംഭവിച്ചത്. അരീക്കൽ ബിനു,നരിക്കുഴിൽ ആൻ്റണി, വടക്കേക്കുടിയിൽ ജസ്റ്റിൻ, അബുദുറഹ്‌മാൻ മുണ്ടോടൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം തിരുവമ്പാടി പോലീസിനെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.ചെന്നൈ സ്വദേശിയായ എൻ.ഐ.ടി വിദ്യാർത്ഥി സോനിഷ് കുമാർ(18) ആണ് മരിച്ചത്.

സോഷ്യൽ മീഡിയ റീലുകൾ കണ്ട് ഒഴിവ് ദിനങ്ങളിൽ നിരവധി സഞ്ചാരികളാണ് ഇവിടം വരുന്നത്.പ്രദേശത്ത് കടുത്ത ആഴം ഉള്ളതിനാൽ നാട്ടുകാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് പലരും പുഴയിൽ ഇറങ്ങുന്നത്.പ്രദേശത്ത് പലതവണയായി നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല എന്നുള്ളതാണ് നാട്ടുകാരുടെ പരാതി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com